പേരാവൂർ: ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിനും സൗഖ്യത്തിനും ആഗ്രഹിക്കാത്തവർ ആരുമില്ല. അതിനായി ആര് തിരഞ്ഞാലും വേഗത്തിൽ എത്തിച്ചേരാവുന്നത് യോഗയിലാണ്. ഇന്ന് ലോകമാകെ യോഗയിലേക്ക് തിരിയുന്നു. പറഞ്ഞു കേൾക്കേണ്ട വിഷയമല്ല, തൊട്ടറിയേണ്ട ആനന്ദവുമാണ് യോഗ. സാധാരണക്കാർക്ക് അപ്രാപ്യമെന്ന് കരുതി പലരും മാറി നിൽക്കുകയാണ് പലരും. എന്നാൽ അത്തരക്കാർക്കും യോഗ പ്രാപ്യമാകുന്ന, സാധ്യമാകുന്ന പദ്ധതിയുമായി പ്രശസ്തനും പ്രഗത്ഭനുമായ അധ്യാപകനെന്ന് പേരുകേട്ട എൻ.രഘുവരൻ മാസ്റ്റർ വരികയാണ്. യോഗയിലൂടെ സാധാരണക്കാർ നേരിടുന്ന പല ശാരീരിക, മാനസിക വൈഷമ്യങ്ങളും ഇല്ലാതാക്കാൻ സാധിക്കുമെന്നതിനാൽ ആണ് ഈ പദ്ധതി അവതരിപ്പിക്കുന്നത്.
ജീവിത ശൈലീ രോഗങ്ങൾ, അംഗ ചലന വിഷമം, പേശി നാഡീ ബലക്ഷയം, അമിത വണ്ണം, സ്ത്രീകൾക്കുള്ള ശാരീരിക പ്രശ്നങ്ങൾ എന്നിവക്കെല്ലാം
ഡോക്ടർമാർ ഇന്ന് യോഗ നിർദ്ദേശിക്കുന്നുണ്ട്. എന്നാൽ യോഗ പരിശീലനത്തിന് സൗകര്യങ്ങൾ പലർക്കും ലഭിക്കാറില്ല എന്നതാണ് വാസ്തവം. ഈ പരിമിതി ഇല്ലാതാക്കാനും കൈയ്യെത്തും ദൂരത്ത് സൗകര്യം ലഭ്യമാക്കാനുമാണ് രഘുവരൻ മാസ്റ്റർ അവസരമൊരുക്കുന്നത്.
യോഗ പഠിക്കാൻ തയ്യാർ എങ്കിൽ ഒരു സുഹൃത്തിനേയോ ബന്ധുവിനേയോ കൂടി ഒപ്പം കൂട്ടുക. ഫീസ് വളരെ ലഘുവും ലളിതവുമാണ്. 1000 രൂപ ഫീസിൽ രണ്ടു പേർക്കു 25 മണിക്കൂർ പരിശീലനം നൽകുന്നതാണ് പദ്ധതി. യോഗയുടെ പ്രചരണ പരിപാടിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി ഈ നമ്പറിൽ വിളിക്കുകയും ചെയ്യാം. ഫോൺ: 7025806462. '
ഈ ലിങ്കിൽ വീഡിയോ കാണാം.
https://drive.google.com/file/d/11Pul4de5OfvbFrYnRNJVoWrqZUncmtZC/view?usp=sharing
ചേരാൻ ഈ ഗൂഗിൾ ഫോം പൂരിപ്പിച്ചു സബ്മിറ്റ് ചെയ്യുക.
https://docs.google.com/forms/d/e/1FAIpQLSdGOsgQlHmRU0NX-CyyQq9ILvoeyVZJMmoGIDhTPcV9_5LPgw/viewform?usp=ഹെയ്ഡർ
Raghuvaran Master with a plan to provide complete yoga training in 25 hours. The fee is only 500 rupees!